ധനവും സംതൃപ്തിയും തമ്മില്‍ ബന്ധമുണ്ട്, തീര്‍ച്ച. ജീവിതത്തില്‍ ആവശ്യമായ ഭക്ഷണം, വീട്, വസ്ത്രം ഇവയെല്ലാം ഉണ്ടെങ്കിലും കുടുംബ ജീവിതത്തില്‍ സന്തോഷം ഇല്ലാത്തതിനാല്‍ ആനന്ദമറിയാത്തവര്‍ ധാരാളമാണ്. സംതൃപ്തിക്ക് വേണ്ടി അവര്‍ ശ്രമിക്കുന്നില്ല എന്നൊരു വശവും ഈ പ്രശ്നത്തിനുണ്ട്. കാലം ചെല്ലുമ്പോള്‍ പലരും തങ്ങളുടെ പ്രശ്നങ്ങളുമായി ഒത്തു ചേര്‍ന്ന് ജീവിക്കാന്‍ പഠിക്കുന്നു എന്നതാണ് ഇതിനു കാരണം.
ഒരു വ്യവസായി പറഞ്ഞത് കേള്‍ക്കുക, നല്ല ബിസിനസ് ഉണ്ട്,പണം ധാരാളം വരുന്നു, ബിസിനസ് വികസിപ്പിക്കാനും സാധ്യതയുണ്ട്. പക്ഷേ മകന്‍റെ ജീവിത രീതികളില്‍ പിതാവ് സന്തുഷ്ടനല്ല. എന്തിനു കൂടുതല്‍ പണം ഉണ്ടാക്കി അയാള്‍ക്ക് കൊടുക്കണം? ഇത്രയും തന്നെ അയാള്‍ക്ക് ധാരാളമാണ്. ഈ നെഗറ്റീവ് ചിന്ത മൂലം ഇനി വളരേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ് ആ പിതാവ്.
പ്രശ്നം പരിഹരിക്കാനും ആനന്ദത്തിന്‍റെ വാതില്‍ തുറക്കാനും ശ്രമിച്ചു നോക്കിയോ എന്ന ചോദ്യത്തിനു തൃപ്തികരമായി മറുപടി നല്‍കാന്‍ പലര്‍ക്കും കഴിയുന്നില്ല. നിസ്സഹായരാണ് പലരും. ഭാര്യയുമായി ഒത്തു പോകാന്‍ കഴിയാത്ത ഒരു ഭര്‍ത്താവ് പറയുകയാണ്, ഇപ്പോഴത്തെ സ്ഥിതിയില്‍ എങ്കിലും മുന്നോട്ട് പോയാല്‍ മതിയെന്നേ ഉള്ളൂ. പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചാല്‍ സംഗതി കൂടുതല്‍ വഷളാകുമെന്ന് ഭയം. ഇതു പറയുന്ന ഭര്‍ത്താവിനു തന്നില്‍ തന്നെ വിശ്വാസം പോര എന്ന് നമുക്ക് തോന്നാം. മുപ്പതു ശതമാനം മാത്രം വിജയിച്ച വിവാഹ ജീവിതമാണ് തന്റേതെന്ന് അദ്ദേഹം പറയുന്നു. ബാക്കി എഴുപത് അടുത്ത ജന്മത്തിലാകട്ടെ എന്ന് ആശ്വസിക്കുകയും ചെയ്യുന്നു.
ഇങ്ങനെ ചിന്തിക്കുന്നവരുടെ മനശാസ്ത്രം വികലമാണ്. ആനന്ദത്തിലേക്കുള്ള വാതില്‍ അവര്‍ വലിച്ചടക്കുകയാണ്. അധികം സമ്പാദ്യം ഒനുമില്ലാത്ത്ത ഒരു ഗുമസ്തന്റെ മനോഭാവം കുറേക്കൂടി പോസിറ്റീവ് ആണ്. എന്‍റെ ധനം വര്‍ധിപ്പിക്കുക എന്നൊരു ചിന്തയെ എന്‍റെ മനസ്സില്‍ ഇല്ല. സമാധാനം ആയി എനിക്ക് ജീവിക്കാന്‍ കഴിയുന്നുണ്ട്. ഓരോ ദിവസവും ജോലി കഴിഞ്ഞു വന്നിട്ട് ഭക്ഷണം കഴിഞ്ഞിട്ട് കുടുംബാംഗങ്ങളുമായി കുറെ സമയം ചിലവഴിക്കുന്ന അയാള്‍ക്ക് നല്ല ഉറക്കം കിട്ടുന്നുണ്ട്. വലിയ ആദര്‍ശങ്ങളാല്‍ അയാള്‍ ബന്ധിതനല്ല. എന്നാല്‍ അടിസ്ഥാന പരമായ തത്വങ്ങള്‍ അയാള്‍ക്കുണ്ട്. തന്‍റെ കുടുംബത്തെ സ്നേഹിക്കുക എന്നതാണ് അതിലൊന്ന്. കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഭാര്യയുടെ മാത്രം ഉത്തരവാദിത്തമല്ല. എല്ലാ കാര്യങ്ങളിലും അയാള്‍ക്ക് ഒരു പങ്കുണ്ട്. ഇങ്ങനെ ഒരുമിച്ചു നീങ്ങുനതിന്റെ സുഖമാണ് കുടുംബ ജീവിതത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം എനയാല്‍ വിശ്വസിക്കുന്നു.
വലിയ സങ്കല്പങ്ങള്‍ അയാളെ വഴി തെറ്റിക്കാറില്ല. ഒരു സാധാരണ ജീവിതവും അതിന്‍റേതായ ത്രില്ലും മാത്രം മതി അയാള്‍ക്ക്. പണമോ സമയമോ പാഴാക്കാതിരിക്കുക ആണ് അയാളുടെ വിശ്വാസ പ്രമാണത്തിലെ വലിയ തത്വം. നിയന്ത്രണത്തോടെ ജീവിക്കുന്നതിലൂടെ അത് സാധിക്കുമെന്ന് അയാള്‍ തെളിയിച്ചിരിക്കുന്നു. ധന സമ്പാദനത്തിനു സഹായിക്കുന്നതും ആ ചിന്തയാണ്. നേടാന്‍ പാടില്ലാത്തതായി ഒന്നുമില്ല എന്നയാള്‍ കേട്ടിട്ടുണ്ട് എങ്കിലും ഏതു ലക്ഷ്യത്തിനു പിന്നിലും അവനവന്‍റെ കഴിവുകളെ പറ്റിയുള്ള ബോധ്യം ഉണ്ടായിരിക്കണം എന്നയാള്‍ വിശ്വസിക്കുന്നു. സന്തോഷകരമായ ഒരു ജീവിതത്തിനു അയാളെ വളരെ സഹായിച്ചിട്ടുള്ള ഒരു കാര്യം നമ്മെക്കാള്‍ ബുദ്ധിയും കഴിവുമുള്ളവര്‍ നമുക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിയല്‍ ആണ്. ചുറ്റുമുള്ളവരുടെ വികാരങ്ങളെ മാനിക്കാനും കഴിവുകളെ അഭിനന്ദിക്കാനും സാധിക്കുമ്പോള്‍ നമ്മുടെ ജീവിതം പ്രകാശ പൂര്‍ണ്ണമാകുന്നു. ബാങ്ക് ബാലന്‍സില്‍ മാത്രം വിജയം കാണുന്ന കണ്ണുകള്‍ രോഗം പിടിച്ച കണ്ണുകള്‍ ആണെന്ന് അയാള്‍ കരുതുന്നു. പുഞ്ചിരിയോടെ ദിവസം മുഴുവന്‍ ഇരിക്കാന്‍ സാധിക്കുമെങ്കില്‍ മറ്റുള്ളവരിലേക്ക് ഊര്‍ജ്ജം പകരാന്‍ അത് സഹായിക്കും. പ്രശ്നങ്ങളെ അപഗ്രഥിക്കാനുള്ള മനസ്സുണ്ടായിരിക്കണം. പരിഹാരത്തിനുള്ള ആത്മാര്‍ത്ഥം ആയ ശ്രമവും വേണം. നമ്മുടെ തെറ്റുകളെ സമ്മതിച്ചു കൊടുക്കാനുള്ള വിനയം ഉണ്ടാകുമ്പോള്‍ മനസ്സിന് ഭാരം കുറയുകയും ആനന്ദം നമ്മിലേക്ക് നടന്നടുക്കുകയും ചെയ്യും.
ജോര്‍ജ് മാത്യു വരമ്പേല്‍
Yes
ReplyDelete