മോഹ സുന്ദര വാഗ്ദാനങ്ങള്‍
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി ഇപ്പോളും കുമ്പിളില്‍ തന്നെ എന്നതാണ് നമ്മുടെ നാട്ടിലെ പലതിന്റെയും അവസ്ഥ.. ഓണത്തോടനുബന്ധിച് റോഡിലെ നൂറായിരം കുഴികള്‍ അടച്ചു പോളിഷ് ചെയ്യുമെന്നായിരുന്നു നമ്മുടെ മന്ത്രി മുഖ്യന്‍ പറഞ്ഞത്... ബട്ട് ഈ മന്ത്രി മെഡിക്കല്‍ കോളേജ്, പേരൂര്‍ക്കട, ശ്രീകാര്യം തുടങ്ങിയ വഴികളിലൂടെ ഒന്ന് പോയാല്‍ തീര്‍ച്ചയായും അയാളെത്തന്നെ തെറി വിളിചെന്നിരിക്കും... അത്രയ്ക്കുണ്ട് രാജവീധികളുടെ അവസ്ഥ. ഒരുപാട് കൊട്ടിഘോഷിച്ചു ഒരു MP യെ അനന്തപുരിയ്ക്ക് കിട്ടി. തലസ്ഥാനത്തെ ബാര്‍സിലോന യാക്കും ചന്തവിള യെ സാന്‍ ഫ്രാന്‍സിസ്കോ ആക്കും, ടെക്നോപാര്‍ക്കിലെ IT കുട്ടന്മാരെ ക്കൊണ്ട് ബില്‍ ഗേട്സ് ന്റെ കയ്യില്‍ നിന്ന് പട്ടും വളയും വാങ്ങിപ്പിക്കും എന്നൊക്കെ പറഞ്ഞു പ്രസ്താവനകള്‍ ഇറക്കി പൂണ്ട് വെളയാട്ടം ആയിരുന്നല്ലോ . ഒരു അഭിനവ കാശ്മീരി അമ്മച്ചി വന്നു കയ്യും കലാശവും കാണിച്ചപ്പോള്‍ ആശാന്‍ അങ്ങ് പോയി... കുടുങ്ങിയത് ആരാ? ലക്ഷം വോട്ടിനു ജയിപ്പിച്ചു വിട്ട പാവം വോട്ടര്‍. മേപ്പടിയാന് പുരുഷോത്തമന്‍ ആയ ശ്രീരാമ ചന്ദ്രന്റെ മുഖ ഭാവം ആണെന്ന് വരെ പറഞ്ഞു കളഞ്ഞു ചില ലവന്മാര്‍. എന്തായാലും പോട്ടെ, വീണ്ടും അടുത്ത പഞ്ചായത്ത് ഇലക്ഷന്‍ വരുന്നുണ്ട്. ചന്തവിള യിലെ പണ്ടെങ്ങാണ്ട് ടാര്‍ ചെയ്ത റോഡ് ഒക്കെ വീണ്ടും പെയിന്റ് അടിചേക്കും എന്നൊക്കെ പറയുന്നുണ്ട്. ഓണത്തിന് കഴിഞ്ഞ തവണ തോലുമാടന്‍ ആയിട്ട് പോയ ചേട്ടന്‍ മൈക്കിള്‍ ജാക്സനെ ആവാഹിച്ചു അങ്ങനെ തെയ്യാരോ കളിച്ചു പോകുകയായിരുന്നു, കാലു കുഴിയില്‍ ഉളുക്കി ചക്ക മറിഞ്ഞു വീഴുന്നത് പോലെയല്ലേ വീണത്. അങ്ങേര് ഇത്തിരി പിടിപ്പിച്ചിട്ടുണ്ടായിരുന്നു എന്നത് ഈ അവസരത്തില്‍ സംഗതിയുടെ ഗുരുതരാവസ്ഥ മാനിച് നമുക്ക് വിസ്മരിക്കാം. എന്നാലും ഒരു തോലുമാടനുപോലും പോകാന്‍ പറ്റാത്ത റോഡ് വരെ ചന്തവിളയില്‍ ഉണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ മാളോരെ? യെസ് അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പുവശം. ചന്തവിള ഇപ്പൊ മെട്രോ ആയതുകൊണ്ട് ഐ മീന്‍ കോര്‍പ്പരേഷന്‍ എന്ന മഹാ സംഭവത്തിന്റെ ഭാഗം ആയതുകൊണ്ട് ഇവിടുത്തെ നിവാസികള്‍ക്കൊക്കെ ഏതാണ്ട് പൊളപ്പന്‍ മാറ്റം സംഭവിക്കും എന്നൊക്കെ ഇനി ജോലിയും കൂലിയും ഇല്ലാതാവുന്ന മെമ്പര്‍ സഹിതമുള്ള ആള്‍ക്കാര്‍ പറയുന്നുണ്ട്. നോക്കട്ടെ, നഗരം ആയാലെങ്കിലും ഇവിടുത്തെ കാര്യങ്ങള്‍ക്ക് എന്തെങ്ങിലും മാറ്റം വരുമോ എന്ന്? വീണ്ടും ഒരു പരീക്ഷണ കാലം ആണ് വരുന്നത്, ഇയാളെങ്കിലും മര്യാദക്ക് ജനങ്ങളുടെ കാര്യം നോക്കുമോ എന്തോ എന്ന്? ഒരു പ്രദേശത്തിന്റെ പുരോഗതി അവിടുത്തെ നല്ല റോഡുകള്‍ ആണെന്ന് പണ്ടാരാണ്ടോ പറഞ്ഞിട്ടുണ്ട്. അറ്റ് ലീസ്റ്റ് അതെങ്കിലും ഈ നാട്ടില്‍ നന്നായാല്‍ മതി ആയിരുന്നു.
അത്യന്തം ഹൃദയ വേദനയോടെ
അനില്‍, ചന്തവിള
No comments:
Post a Comment