കാഴ്ചകള്‍ ഇതുവരെ...

Tuesday, February 1, 2011

എന്‍റെ സങ്കല്‍പ്പത്തിലെ യോ..യോ

It is a reshared post. Such a hilarious one, and i think all my friends should go through this funy observation about the Gen-next. I cant agree with the writer at all because I am one among the many youth out here who think and act with this killer attitude, and of course you all are in that genre, but I cant resist myself from posting it, may be because of its crooked and witty narration of the so called Yo-Yo culture. So letz read and enjoy it guyz..... Its gonna make ur nerves tickling......


signin off
Ail Krishnathulasi.


സമകാലികമായ ശൈലികളില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒരു തരം ശൈലിയാണ്‌ "യോയോ"
ശൈലി. "യോയോ"വിനെ ഒരു പ്രസ്ഥാനം, ശൈലി, സമ്പ്രദായം, സംസ്കാരം, ചിന്താധാര -
എങ്ങനെ വേണമെങ്കിലും വിശേഷിപ്പിയ്ക്കാം.

ഒരു ശരാശരി മനുഷ്യന്‌ "യോയോ" ആയി രൂപാന്തരം പ്രാപിയ്ക്കാന്‍ എത്രത്തോളം അധ്വാനം
ആവശ്യമുണ്ട്, എന്നതിനെക്കുറിച്ച് നടത്തിയ പഠനത്തില്‍ നിന്നും ആവീര്‍ഭവിച്ച
സാമാന്യമായ മാനദണ്ഡങ്ങള്‍ ആണ്‌ ഇവിടെ പ്രതിപാദിയ്ക്കുന്നത്‌. അത്ഭുതമെന്നു
പറയട്ടെ! കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കു വേണെമെങ്കിലും യോയോ
ആവാം.. "യോയോ" ധാര പിന്തുടരുന്ന ഒരാള്‍ക്ക് മസില്‍ കൊണ്ട്‌ ഒന്നും ചെയ്യാനില്ല
എന്നതു വളരെ വ്യക്തമാണ്‌. അതു കൊണ്ടു മെലിഞ്ഞവര്‍ക്കും, ശോഷിച്ചവര്‍ക്കും ഒരു
പോലെ തിരഞ്ഞെടുക്കാവുന്ന സമ്പ്രദായം ആണ്‌ "യോയോ".

ഭൗതികവും പ്രത്യക്ഷവുമായ രൂപത്തില്‍ നിന്നും തുടങ്ങി "യോയോ" യുടെ സൂക്ഷ്മ
തലങ്ങളെ തെല്ലൊന്ന്‌ വിശകലനം ചെയ്യാനുള്ള ശ്രമമാണിവിടെ. യോയോ ധാര
പിന്‍‌തുടരുന്നവര്‍ക്ക്‌ ആത്മപരിശോധന നടത്തുവാനും, യോയോ ആവാന്‍
കൊതിയ്ക്കുന്നവര്‍ക്ക്‌ ഒരു പ്രചോദനമാകാനും ഉതകട്ടെ ഈ കുറിപ്പ്‌..

യോയോയുടെ ശാരീരികമായ തലങ്ങളില്‍ നിന്നു തുടങ്ങാം.
1) തലമുടി - ടൗണിലുള്ള ടിവി വെച്ച ഹെയര്‍ ഡ്രസ്സിംഗ് സെന്ററില്‍ നിന്നു
ഇഷ്ടമുള്ള ഡിസൈന്‍ തിരഞ്ഞെടുക്കാം.. ടിവി സര്‍‌വ്വസാധാരണമാകുന്നതു കൊണ്ട്‌ rate
അന്വേഷിക്കുന്നതാവും കൂടുതല്‍ നന്നാവുക. എത്രത്തോളം പ്രാകൃതമാകുന്നുവോ അത്രയും
നന്ന്‌. കണ്ടാല്‍ എല്ലാവരും "ഒന്നു" നോക്കണം. ഒരു പ്രാവിശ്യത്തില്‍ കൂടുതല്‍
നോക്കുന്നുണ്ടെങ്കില്‍ കാര്യമായി എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്നു വേണം
കരുതാന്‍. ബ്രില്‍ ക്രീം വാങ്ങാന്‍ പറ്റുന്നവര്‍ അതു കോരിത്തേക്കുക
അല്ലാത്തവര്‍ പച്ചവെളിച്ചെണ്ണ പൊത്തുക.
പുതിയ പുതിയ hair style കൊണ്ടു വരാന്‍ നിരീക്ഷണപാടവം പോഷിപ്പിച്ചേ മതിയാവൂ. M-TV,
V-Channel, SS Music ഇതിലൊക്കെ വരുന്ന hip-hop ഗാനരംഗങ്ങള്‍
ശ്രദ്ധിച്ചുകൊണ്ടേയിരിക്കുക. പുത്തന്‍ "യോയോ" തരംഗങ്ങളുമായി എപ്പോഴും updated
ആയിരിക്കുക.

2) മീശയും യോയോയും ഒരേ തൂവല്‍‌പക്ഷികള്‍ അല്ല. മീശയെ സ്നേഹിക്കുന്നവര്‍ക്ക്‌
യോയോ എന്നും വെല്ലുവിളി ആണെന്നു പറയാതെ വയ്യ. മീശ ഒന്നുകില്‍ trim
ചെയ്യുക, അല്ലെങ്കില്‍
പൂര്‍ണ്ണമായും കളയുക. കട്ടി മീശയും വെച്ചുകൊണ്ട്‌ യോയോ lookല്‍ നടന്നാല്‍, യോയോ
ദൈവങ്ങള്‍ ശപിയ്ക്കും. പിന്നെ ഒരു തിരിച്ചുവരവും ശാപമോക്ഷവും ഒക്കെ, സമയം കുറേ
പിടിയ്ക്കും..

3) താടി - ബുള്‍ഗാന്‍, ഫ്രഞ്ച് എന്നീ പഴഞ്ചന്‍ styleല്‍ നിന്നു മാറി
ക്രിയാത്മകമായ കൊത്തുപണികള്‍ ഉള്ള പുതു ശൈലിയിലേക്ക് വരണം. നേരത്തെ മുടിയുടെ
കാര്യത്തില്‍ പറഞ്ഞ - "ഒന്നു" നോക്കണം എന്ന കാര്യം ഏറെക്കുറെ എല്ലാ "യോയോ"
രീതികള്‍ക്കും ഉപയുക്തമാണ്‌.

4) കണ്ണാടി - അഥവാ glasses - "അയ്യേ.. ഇതിവനു ചേര്വോ.." എന്നു ആരും ചോദിക്കുന്ന
തരത്തിലാവണം തിരഞ്ഞെടുക്കേണ്ടത്‌.. ഇതില്ലെങ്കിലും "യോയോ" ആകാം എന്നുള്ളതു
കൊണ്ട് കണ്ണാടിയെ കുറിച്ചാലോചിച്ച്‌ കൂടുതല്‍ തല പുണ്ണാക്കേണ്ട കാര്യമില്ല.

5) തൊപ്പി - ഏതെങ്കിലും ഒരു തൊപ്പി, എന്തു രീതിയിലുള്ളതായാലും തൊപ്പിയായാല്‍
മതി. തൊപ്പി ഉണ്ടായേ തീരൂ..

6) ഷര്‍ട്ട് ഇറക്കം കുറഞ്ഞത്‌ പകുതി ഇന്‍സൈഡ് - അഥവാ പകുതി ഔട്ട്സൈഡ് ചെയ്യുക.
യാതൊരു കാരണവശാലും മുഴുവനായി ഇന്‍സൈഡോ ഔട്ട്സൈഡോ ചെയ്യാന്‍ പാടില്ല.
മുന്‍‌വശത്തെ പകുതിയോടൊപ്പം പുറകുവശം ലേശം ഇന്‍ ചെയ്യാം. എന്തായാലും
കാണുന്നവര്‍ക്ക്‌ ഇന്‍സൈഡ് ആണോ ഔട്ട്സൈഡ് ആണോ എന്നു ആശയക്കുഴപ്പം ഉണ്ടാകാന്‍
പോന്നതാവണം. അത്രയും ശ്രദ്ധിയ്ക്കണം.
രണ്ട് layer ആവശ്യമുള്ളവര്‍ക്ക്‌ അകത്ത്‌ teashirt ഉം, പുറത്ത്‌ കറുപ്പ്‌
ജാക്കറ്റും ധരിയ്ക്കാം. തണുപ്പുള്ള നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ്‌ ഈ വേഷം
അഭികാമ്യം.

7) ഇനി പാന്റ് രണ്ടു പ്രധാന വിഭാഗങ്ങളില്‍ നിന്നും അഭിരുചിയ്ക്കനുസരിച്ച്
യഥേഷ്ടം തിരഞ്ഞെടുക്കാം.
a) കാര്‍ഗോസ് - അകത്ത്‌ അത്രക്ക്‌ കേമമായ brand ഇല്ലാത്തവര്‍ക്കും, മാന്യതയുടെ
അതിര്‍‌വരമ്പുകള്‍ക്കകത്ത് കഴിയുന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വളരെ
ഉപയോഗപ്രദമായ ഇനം പാന്റാണിത്‌. ചറപറാ പോക്കറ്റുക്കളും, വലിയ കാലും, ഞാന്നു
കിടക്കുന്ന കൊളുത്തും ആകെ ഒരു ആനച്ചന്തം ആണിവന്‌. ഇത്തിരി മെലിഞ്ഞവര്‍ക്ക് കേറി
ഒന്നു മിനുങ്ങാന്‍ പറ്റുന്ന ഇനവും ഇവന്‍ തന്നെ. ഒരു ഇരുപതു കൂട്ടം സാമാനങ്ങള്‍
ഇവന്‍റെ പോക്കറ്റുകളില്‍ വെച്ച് അനായാസേന കൊണ്ടു പോകാം എന്ന ഒരു നേട്ടം കൂടി
ഉണ്ട്‌ ഈ ചുള്ളന്‍ പാന്റിന്‌..
b) ലോ വെയ്സ്റ്റ് - അകത്ത്‌ കേമമായ brand ഉണ്ടെങ്കില്‍ മാത്രം - അതിന്‍റെ
വിശേഷം നാട്ടുകാരെ അറിയിക്കാനും, മാന്യതയുടെ അതിര്‍‌വരമ്പുകളില്‍ "ആണോ"
"അല്ലയോ" എന്നു നാട്ടുകാരെ ഇരുത്തി ചിന്തിപ്പിക്കാനും പോന്ന പോക്കിരി
jeans ആണിവന്‍.
മിഡി പോലെ താഴോട്ടിറക്കി, അകത്തെ ബ്രാന്‍ഡ് പ്രദര്‍ശിപ്പിച്ചു നടക്കാന്‍
പാകത്തിനേ ഇവനെ ധരിക്കാന്‍ പറ്റൂ. നാട്ടുകാരുടെ പ്രാര്‍ത്ഥനയാണോ അതോ
ലോവെയിസ്റ്റിന്‍റെ design ആണോ ഇത്‌ ഊരിപോകാത്തതിനുള്ള കാരണം എന്ന് വ്യക്തമായി
അറിവില്ല. എന്തായാലും - ഉരിഞ്ഞു ഉരിഞ്ഞില്ല, അകത്തും brand, പുറത്തും
brand എന്നതൊക്കെയാണ്‌
ലോവെയിസ്റ്റ് സിദ്ധാന്തങ്ങള്‍.

8) ഫോര്‍മല്‍ ആണെന്ന് ഒരു കുഞ്ഞിനു പോലും സംശയം തോന്നാത്ത രീതിയിലുള്ള
പാദരക്ഷകള്‍ വേണം തിരഞ്ഞെടുക്കാന്‍. പാദരക്ഷകള്‍ എന്നു പറയുമ്പോള്‍ ഷൂ എന്നു
വേണം കരുതാന്‍. Adidas, Nike, Wu, Reebok, Woodland ഇങ്ങനെ അങ്ങോട്ട്
പോകാം, അല്ലെങ്കില്‍
ഇത്തിരി തന്റേടവും, സാമര്‍ത്ഥ്യമുള്ളവര്‍ക്കായി "കമ്പിനി" സാധനങ്ങള്‍
വേറേയുണ്ട് - Adibas, Nikke, Woo, Reehok, Woodlands അങ്ങനേം പോകാം. എന്തായാലും
ഷൂ ഇല്ലാതെ "യോയോ" ആവുന്നതിനെ കുറിച്ചു സ്വപ്നം കാണുകയേ വേണ്ട..

9) വാച്ച് - ഭാരം കൂടും തോറും "യോ" കൂടിക്കൊണ്ടേ ഇരിക്കും. ഇടത്തരം ഭാരം
കൊണ്ട്‌ തൃപ്തിപ്പെടുന്നവര്‍ യോയോ-സാക്ഷാത്കാരം കിട്ടാതെ വെറും "യോ" ആയി ഗതി
കിട്ടാതെ അലഞ്ഞു നടന്ന്‌, "യ്യോ" ആയി അവസാനിച്ച ചരിത്രവും ഉണ്ട്‌. മറ്റെല്ലാ
വേഷവിധാനങ്ങളെയും പോലെ, "ഗഫൂര്‍ ക ദോസ്തിന്‍റെ" കടയില്‍ നിന്നും വാങ്ങാന്‍
പറ്റുന്ന ഇനം ഇതിലും ഉണ്ട്‌ - സമയം അല്ല പ്രധാനം സ്റ്റൈല്‍ ആണ്‌..

10) വള(ഒറ്റ കയ്യില്‍ മാത്രം - സ്റ്റീലിന്‍റെ), കടുക്കന്‍ (ഒറ്റ കാതില്‍ മാത്രം
സ്റ്റീലിന്‍റെ), മാല(ചങ്ങല പോലുള്ളത്‌ - ഒരു കഴുത്ത്‌ മാത്രം ഉള്ളതു കൊണ്ടും, അര
മാലയ്ക്ക്‌ നിലനില്പ്പില്ലാത്തതു കൊണ്ടും ഒരു മാല പൂര്‍ണ്ണമായും ധരിയ്ക്കാം).

11) Headphone/Earphone - നിര്‍ബന്ധമായും ധരിച്ചിരിക്കണം. പാട്ടുപെട്ടി
ഇല്ലെങ്കിലും, earphone നിര്‍ബന്ധമായും ചെവിയിലുള്ള തുളകളില്‍ തിരുകണം,
പാട്ടിന്‍റെ
താളത്തില്‍ ഇടയ്ക്ക്‌ തല ആട്ടണം. പ്രത്യേകം ശ്രദ്ധിയ്ക്കുക - HipHop, Rock, Pop
അല്ലാതെ വേറെ ഒരു genre പാട്ടുകള്‍ ഇതിനകത്തു നിന്നും കേട്ടാല്‍, അതില്‍‌പരം
ഒരു നാണക്കേട്‌ ഒരു "യോയോ"ക്ക്‌ സംഭവിക്കാനില്ല. ഭക്തിഗാനവും കേട്ടു പോകുന്ന
"യോയോ"വെ ആര്‍ക്കെങ്കിലും ഉള്‍ക്കൊള്ളാന്‍ പറ്റുമോ?

സാധാരണക്കാരനായ "യോയോ" ആയാല്‍ മതിയെങ്കില്‍ ഇത്രയും കൊണ്ട്‌ അവസാനിപ്പിക്കാം.
ഇത്തിരി കടുത്ത "യോയോ" ആവണമെങ്കില്‍, ശരീരത്തില്‍ ആസകലം തുളകളിട്ടു അവിടെയൊക്കെ
സ്റ്റീല്‍ കൊളുത്തുകള്‍ ഞാത്തിയിട്ടു നടക്കാം.

ഇത്രയുമായപ്പോള്‍ ഭൗതികമായ വശങ്ങള്‍ ഏറെക്കുറേ പൂര്‍ത്തിയായെന്നു പറയാം. പക്ഷെ
"യോയോ" അടുക്കും തോറും ആഴം കൂടി വരുന്ന സാഗരം ആണ്‌, ഒരു മിടുക്കന്‍ യോയോ
ഭാഷാപരവും വാചികവുമായ ആയ ചില പ്രയോഗങ്ങള്‍ കൂടി സ്വായത്തമാക്കേണ്ടതുണ്ട്‌.
അടിസ്ഥാനപരമായുള്ള നിയമം - വാക്യങ്ങള്‍ വെട്ടി ചുരുക്കുക എന്നതു തന്നെ ആണ്‌.
പിന്നെ അല്പം രൂപാന്തരങ്ങളും, കേള്‍‌വിക്കാരെ കോരിത്തരിപ്പിക്കുന്ന - ഇവന്‍
കൊള്ളാലോ - എന്നു തോന്നിപ്പിക്കുന്ന പ്രയോഗങ്ങളും..

ഒരു യോയോ മനുഷ്യന്‍ എഴുതുമ്പോള്‍ ഒരൊ വാക്കിലും യോയോ ശൈലി തുളുമ്പി നില്‍ക്കണം.
വാക്കുകളിലെ അക്ഷരങ്ങള്‍ വെട്ടിച്ചുരുക്കുന്നതോടൊപ്പം താഴെ പറഞ്ഞതു പോലുള്ള ചില
പരിണാമങ്ങളും അത്യന്താപേക്ഷിതമാണ്‌:-
1) my = ma (ഉദാ: my pen മറന്നേക്കൂ ഇനി മുതല്‍ ma pen)
2) s = z (s ന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക, z ന്‍റെ ഉപയോഗം പരമാവധി കൂട്ടുക.
ഉദാ: becoz, wazz up, itz)
3) Yes = Yep, Yeah, Yo അല്ലെങ്കില്‍ Yup
4) OK = K
5) No = Nope (കോപ്പ്‌ ഇടയ്ക്കു പ്രയോഗിച്ചേ മതിയാവൂ)
6) want to = wanna
7) going to = gonna
8) ഡാ ചെക്കാ = Hi dude, Hey dude
9) girls = gals
10) then = den
11) there = der
12) the = d
13) are = r
14) I am = am
15) to = 2

ഇനി സന്ദര്‍ഭോചിതമായി ഉപയോഗിയ്ക്കാന്‍ പറ്റുന്ന ചില വാക്കുകളും, ശബ്ദങ്ങളും:-
1) ഒരു ഗ്യാപ് കിട്ടുമ്പോള്‍ cool എന്നു പറയണം, എത്ര hot ആണെങ്കിലും.
2) അബദ്ധം പറ്റുമ്പോള്‍, oops എന്നും, Oh! എന്നും.. പിന്നെ സ്വന്തമായി ചില
പരീക്ഷണശബ്ദങ്ങള്‍ - ഓവര്‍ ആക്കാതെ പ്രയോഗിയ്ക്കുകയും ആവാം..
3) ആശ്ചര്യപ്പെടുമ്പോള്‍, WOW, OMG, Ah, Oh, huh, uh.. എന്നും.
4) നിര്‍‌വികാരത കാണിയ്ക്കാന്‍ mm, hmm എന്നൊക്കെ ഇടയ്ക്കു പറയണം.
5) അതൃപ്തി കാണിക്കാനായി, what the hell (WTH) ഉം ഇത്തിരി കടുത്ത പ്രയോഗമായ WTF
ഉം പ്രയോഗിയ്ക്കാം.

എല്ലാ പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഒരു account, ചേതന്‍ ഭഗതിന്‍റെ
പുസ്തകങ്ങളോട്‌ തീക്ഷ്ണമായ ഒരു ആരാധന(5 point someone, 3 mistakes of my life ഇതു
രണ്ടും വായിച്ചിട്ടൂണ്ടെന്ന് എല്ലാവരും അറിയണം). ഇതൊക്കെ ഒരു discussion
ഉണ്ടാകുമ്പോള്‍
മറ്റ്‌ "യോയോ"കളുടെ ഇടയില്‍ പിടിച്ചു നില്‍ക്കാന്‍ ഗുണം ചെയ്യും..
ഫോട്ടോയ്ക്ക്‌ പോസ് ചെയ്യുമ്പോള്‍ "യോയോ" അടയാളം നിര്‍ബന്ധമായും കാണിയ്ക്കണം -
ചൂണ്ടാണി വിരലും നടുവിരലും ചേര്‍ത്ത്‌ ഒരു വശത്തേയ്ക്കും, മോതിരവിരലും
ചെരുവിരലും ചേര്‍ത്ത് മറുവശത്തേയ്ക്കും V ആകൃതിയില്‍ പിടിച്ച്‌
നില്‍ക്കുന്നതാണ്‌ അന്തരാഷ്ട്ര അംഗീകാരം ഉള്ള "യോയോ" അടയാളം.

വെറുതെ നില്‍ക്കുമ്പോള്‍, ഇടതുകയ്യിന്‍റെ പെരുവിരല്‍ പാന്റിന്‍റെ ഇടതു
പോക്കറ്റിലും, വലതുകയ്യിന്‍റെ പെരുവിരല്‍ പാന്റിന്‍റെ വലതു പോക്കറ്റിലും
താഴ്ത്തി, ചുമലുകള്‍ നന്നായി മുകളിലേക്കു stretch ചെയ്ത ശേഷം, ഇടത്തോട്ടും
വലത്തോട്ടും, അരയ്ക്കു മുകള്‍ഭാഗം പതുക്കെ ചലിപ്പിച്ചു കൊണ്ടിരിയ്ക്കാം.
ഇടയ്ക്കു ചുമലുകള്‍ താഴ്ത്തി വിശ്രമിയ്ക്കാം; ഒരു ഇടവേളയ്ക്കു ശേഷം ഇതു വീണ്ടും
ആവര്‍ത്തിയ്ക്കാം.

ആദ്യകാലങ്ങളില്‍ മറ്റുള്ളവര്‍ക്ക് "യോയോ" മനുഷ്യനെ സ്വീകരിക്കാന്‍
ബുദ്ധിമുട്ടുണ്ടാവും. "എടാ ബെടക്കേ, എന്താണ്ടാ അന്‍റെ കയുത്തില്‌ ഇയ്യ് ചങ്ങല
ഞാത്തി നടക്കണത്‌.." എന്നു പറഞ്ഞ ആളുകള്‍ തന്നെ, പിന്നീട്‌, "ഓനോ.. ഓനാളൊരു
യോയോ ല്ലേ മോനേ" എന്നു പറയും. അന്നാണ്‌ യഥാര്‍ത്ഥത്തില്‍ ഒരു "യോയോ" വിന്‍റെ
ജനനം
.



Courtesy- Mr.Shiju Sasidharan who reshared this in Google Buzz.
catch him at http://sarasamukhi.blogspot.com

Saturday, January 15, 2011

ഗ്രഹനില (ഗ്രഹപ്പിഴ? )

പുതുവര്‍ഷത്തിലെ ആദ്യത്തെ പോസ്റ്റ്‌. കാഴ്ചകളുടെ കഴുകന്‍ കണ്ണില്‍ നിന്നുമാറി സങ്കല്‍പ്പത്തിന്റെ ചെറിയൊരു ലോകത്തേക്ക്. പലപ്പോഴായി ഡയറിയില്‍ കുറിച്ചിട്ട നുറുങ്ങു കഥകളില്‍ ഒന്ന്. 2004 ഇല്‍ ഡിഗ്രീ അവസാന വര്‍ഷം പഠിക്കുമ്പോള്‍  നോട്ടു പുസ്തകത്തില്‍, സെല്‍ ബയോളജി യുടെ മടുപ്പിക്കുന്ന ലെക്ച്ചരിനിടയില്‍ ഉച്ച മയക്കത്തിന്റെ ആലസ്യത്തില്‍ എഴുതിയിട്ട ഒരു നേരംപോക്ക്...... 
**********************************************************************************************************

"എന്‍റെ കുഞ്ഞിന്റെ കാര്യം ഒന്ന് സ്ട്രോങ്ങ്‌ ആയി അന്ന്വേഷിക്കണേ ഗോപാല പിള്ളേ... "- ആ കല്യാണ ബ്രോക്കറുടെ തല കാണുമ്പോള്‍ കെട്ടുപ്രായമായ പെണ്മക്കളുള്ള പിതാക്കന്മാര്‍  സ്ഥിരം പറയുന്ന വാചകം ആണത്. എത്രയെത്ര മാര്യേജ് ബ്യൂറോ വന്നാലും എത്രയെത്ര ജെനരെഷന്‍ നെക്സ്റ്റ് വന്നാലും ആ നാട്ടുകാര്‍ ഗോപാല പിള്ളയെ മാത്രമേ കാര്യങ്ങള്‍ ഏല്‍പ്പിക്കുക യുള്ളൂ. അവര്‍ക്കെല്ലാം അയാളെ അത്രയ്ക്ക് വിശ്വാസമായിരുന്നു. 

"നിങ്ങള്‍ വിഷമിക്കണ്ട, മുറ പോലെ ഞാന്‍ നോക്കുന്നുണ്ട്, എല്ലാം ഒത്തുവരുന്ന ഒരെണ്ണം വന്നാല്‍ ഞാന്‍ നിങ്ങളെ അറിയിക്കാതിരിക്കുമോ?"- പിള്ളയുടെ ഈ മറുപടി അവര്‍ക്കൊക്കെ കുളിര്‍മഴ പോലെയാണ്. കുട്ടിയുടെ കാര്യത്തില്‍ ഒരു തീരുമാനവും ഇതേവരെ ആയില്ലെങ്കിലും ഈ മറുപടിയില്‍ അവര്‍ ആധികള്‍ മറന്നു തല്‍ക്കാലആശ്വാസം കണ്ടെത്തുന്നു. 

അതാണ്‌ ഗോപാല പിള്ള. വയസ് അന്പതിനോട് അടുത്തെങ്കിലും  കല്യാണം കൂട്ടിക്കൊടുക്കാന്‍ അയാള്‍ ഇപ്പോഴും ഊര്‍ജ സ്വലനാണ്. ന്യായമായ ഫീസേ അയാള്‍ വാങ്ങുന്നുള്ളൂ. സാദാ ബ്രോക്കര്‍ മാരെപ്പോലെ തല ചൊറിഞ്ഞു അനാവശ്യ കമ്മീഷന്‍ കൈപ്പറ്റുന്ന പരിപാടിയൊന്നും അയാള്‍ക്കില്ല. ഗോപാല പിള്ള നടത്തിക്കൊടുത്തിട്ടുള്ള വിവാഹങ്ങള്‍ ഇന്നേ വരെ പൊളിഞ്ഞിട്ടില്ല. അത് എന്ത് കൊണ്ടാണെന്ന് ചോദിച്ചാല്‍ അയാള്‍ വെളുക്കെ ചിരിക്കും. 'ഇന്നുമിന്നലേം തുടങ്ങിയതല്ലല്ലോ. എല്ലാം നോക്കിയേ ഞാന്‍ ഒരു കോള് ഉറപ്പിക്കൂ." - പിള്ളയുടെ ഈ മറുപടിയാണ് നാട്ടുകാരുടെ ഉത്സാഹം. 

പിള്ളയ്ക്കും ഒരു മകളുണ്ട്. പഠിത്തമൊക്കെ കഴിഞ്ഞു നില്‍ക്കുന്നു. എണ്ണമറ്റ വിവാഹങ്ങള്‍ നടത്തി കൊടുത്തിട്ടുണ്ടെങ്കിലും സ്വന്തം മകളുടെ കാര്യത്തില്‍ അയാള്‍ക്ക് എപ്പോഴും സംശയമാണ്. സംശയം വേറൊന്നുമല്ല.ഒരു ബന്ധവും അയാള്‍ക്ക്‌ യോജിക്കില്ല. അന്നാട്ടിലെ ചെറുപ്പക്കാരുടെ സകല വിവരങ്ങളും കാണാപ്പാടമായ പിള്ളയ്ക്ക് മകള്‍ക്ക് ആലോചന വരുമ്പോള്‍ രണ്ടാമതല്ല മൂന്നും നാലും വട്ടം ആലോചിച്ചാലും ഒരു ഉറപ്പ് തോന്നുകയില്ല. 

'എന്താ പിള്ളേ ഇത്, ഒരു തരവന്‍ ആയിട്ടും മോളെ ഇതുവരെ അയച്ചില്ലല്ലോ "- കുശലം ചോദിക്കുന്നതിനിടയില്‍ നാട്ടുകാര്‍ ഇതും ചോദിക്കാറുണ്ട്.
 "അത് പിന്നെ ഒന്നും എന്‍റെ മനസ്സിന് പിടിക്കുന്നില്ല."    
"പത്തിരുപത്തഞ്ചു വയസ് തികഞ്ഞ കുട്ടിയല്ലേ?" 
"അതെ, എന്നാലും....... "
ഈ സംശയം പിള്ളയുടെ മുഖത്ത് നിഴലിക്കുമ്പോള്‍ ചോദിച്ച ആളിന് കലി കയറും. "പെണ്ണ് അങ്ങനെ നിന്ന് പോകുകയേ ഉള്ളു കേട്ടോ, നിങ്ങള്‍ ഈ നാട്ടില്‍ ഒന്നുമല്ലേ?" പലരും പിന്‍വാങ്ങുന്നത് ഇത്രയും പറഞ്ഞിട്ടായിരിക്കും.  

യോഗ്യതകളും കുടുംബ മഹിമയും തറവാടിത്തവും പൊക്കവും വണ്ണവും കറുപ്പും വെളുപ്പും ഒക്കെ മാച്ചു ചെയ്യാനുള്ള നെട്ടോട്ടം, ഇതിനിടയില്‍ അയാള്‍ സ്വന്തം മകളുടെ കാര്യം മാറ്റി വച്ചു. 
                                                            ****************************************

മുഷിഞ്ഞ ഡയറിയും തുണ്ട് കടലാസുകളും തോട്ടില്‍ ഒഴുകുനത് കണ്ടത് അത് വഴി വന്ന മേസ്തിരി ബാഹുലേയന്‍ ആണ്. 
'എന്താണ്ണാ നിങ്ങള്‍ക്ക്  ഇത് എന്ത് പറ്റി?"- ബാഹുലേയന്‍ ചോദിച്ചു. 
"ഞാനീ പണി നിര്‍ത്തി. ഇനി ഇത് ചെയ്യുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല.ഞാന്‍ ഈ ഫീല്‍ഡ് വിടുന്നു."- പിള്ള നിര്‍ന്നിമേഷനായി പറഞ്ഞു. 
"അതെന്താ അണ്ണാ ഇപ്പൊ അങ്ങനെ...?" - ബാഹുലേയന്‍ ചോദിച്ചു. 
"എന്‍റെ മകള്‍ എന്നെ പണി പഠിപ്പിച്ചു. ആ ഒരുമ്പെട്ടവള്‍ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി"- പിള്ളയ്ക്ക് ബീപ്പി കൂടി. 
"തന്നെ....?'- ബാഹുലേയന് ആശ്ചര്യം. 
"അവള്പോട്ടെ, ആലോചന ഉണ്ടാക്കാനും ചേര്‍ക്കാനും അവള്‍ എന്നെക്കാള്‍ മിടുക്കിയാ. എന്റെയല്ലേ മൊതല്....'- ഗോപാല പിള്ള യ്ക്ക് ബീപ്പി കുറഞ്ഞു വന്നു നോര്‍മല്‍ ആയി.
"സാരമില്ല അണ്ണാ "- ബഹുലേയന്‍ പ്രതി വചിച്ചു. 
"നിനക്കിന്നു ജോലിയില്ലേ?" 
"ഉണ്ട്, ഇത്തിര് പൂശുണ്ട്" 

ഉത്തരം കേള്‍ക്കാന്‍ ഗോപാല പിള്ള നിന്നില്ല. ജാതകവും ദോഷ ഫലങ്ങളും മുഹൂര്‍ത്തവും ഒക്കെ തല മണ്ടയ്ക്കകത്തു നിന്ന് ഇറങ്ങിയതിന്റെ സമാധാനത്തില്‍ അയാള്‍ നടന്നു പോയി. 

അനില്‍ കൃഷ്ണതുളസി