ഇപ്പ്രാവശ്യത്തെ തിരുവോണം ഗംഭീരം ആയി തന്നെ ചന്തവിളയില്‍ ആഘോഷിച്ചു . രാവിലെ തന്നെ പൂക്കളം ഇടാന്‍ എല്ലാവരുമെത്തി. ഏറ്റവും വലിയ ഒരു പ്രത്യേകത ഒരുപാട് കുട്ടി സംഘങ്ങള്‍ എത്തി എന്നുള്ളതാണ്. തലേന്ന് തന്നെ പൂ ഇരുത്തു വച്ചിരുന്നതിനാല്‍ കാര്യങ്ങള്‍ വേഗത്തില്‍ നീങ്ങി. ഇടയ്ക്കു മാനം കറുത്തു എങ്കിലും ചെറിയ ഒരു ചാര്‍ളീസ് ആന്‍ഡ് പൊടിയന്‍സ് കഴിഞ്ഞതിനു ശേഷം മാനം തെളിഞ്ഞു. പൂക്കളം തീര്‍ത്ത് ഉടന്‍ ഓള്‍ ഇന്‍ ഓള്‍ sudharsh നെ തോലുമാടന്‍ കെട്ടിച്ചു. പിന്നെ പിള്ളേരുടെ ഒരു പൂണ്ട് വെളയാട്ടമായിരുന്നു. തോലുമാടന്‍ പോയതിനു പുറകെ മുതിര്‍ന്നവരും ചെറു സംഘങ്ങളായി തിരിഞ്ഞു "പൂണ്ട് വിളയാടല്‍" ആരംഭിച്ചു. ബട്ട് അതെല്ലാം അടുത്തുള്ള വയല്‍ക്കരയില്‍ ആയിരുന്നു. ഉച്ചയോടെ മിക്കവരും വീണു. വൈകുന്നേരവും അതില്‍ ചിലര്‍ അടുത്തുള്ള വാഴചോട്ടില്‍ കിടന്നു മണ്ണ് കപ്പുന്ന കാഴ്ച നയനാഭിരാമം ആയിരുന്നു. എന്തിനേറെ പറയുന്നു അടപ്പില്‍ അടിച്ചവന്‍ വരെ റോള്‍ കാണിച്ചു അര്‍മാദിച്ചു.
തോലുമാടന്‍ പോയി കിട്ടിയ കളക്ഷന്‍ പിള്ളേര്‍ക്ക് refreshments വാങ്ങിക്കൊടുത്തു. അവരും ഹാപ്പി ആയി. അങ്ങനെ ഇപ്രാവശ്യത്തെ ചന്തവിള യിലെ ഓണം സംഭവ ബഹുലമായിരുന്നു എന്ന് പറഞ്ഞാല്‍മതിയല്ലോ..... അതിന്റെ ചിത്രങ്ങള്‍കൂടി കാണുമല്ലോ.....